സൗജന്യ വന്ധ്യതാ നിര്‍ണയ ക്ലിനിക്

തിരുവനന്തപുരം / October 25, 2021

കിംസ്ഹെല്‍ത്തും കെ.റ്റി.സി.റ്റി.യും സംയുക്തമായി ചാത്തന്‍പാറ കെ.റ്റി.സി.റ്റി. ആശുപത്രിയില്‍ സൗജന്യ വന്ധ്യതാ നിര്‍ണയ ക്ലിനിക് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28, വ്യാഴാഴ്ച രണ്ടു മുതല്‍ അഞ്ചു വരെ നടക്കുന്ന ക്ലിനിക്കില്‍ തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ ഫെര്‍ട്ടിലിറ്റി കണ്‍സള്‍ട്ടന്‍റ്  ഡോ.സ്നേഹ ആന്‍ അബ്രഹാം നേതൃത്വം നല്‍കും.

 
ആര്‍ത്തവസമയത്തെ അമിത രക്തസ്രാവം, ക്രമം തെറ്റിയ ആര്‍ത്തവം, പിസിഒഡി, നിരന്തരമായ ഗര്‍ഭം അലസല്‍, ട്യൂബല്‍ ബ്ലോക്ക്, ബീജക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ക്ക് പങ്കെടുക്കാം. അണ്ഡവിസര്‍ജനം നടക്കാത്തവര്‍, ഐവിഎഫ്, ഐയുഐ ചികിത്സകള്‍ പരാജയപ്പെട്ടവര്‍, എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയിഡ്, അഡിനോമയോസിസ് എന്നിവകാരണം ഗര്‍ഭം ധരിക്കാത്തവര്‍, പ്രസവം നിര്‍ത്തിയശേഷം കുട്ടികളെ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും  പങ്കെടുക്കാം.


സൗജന്യ പരിശോധനകളും തുടര്‍ ചികിത്സകള്‍ക്കുള്ള ഇളവുകളും ലഭ്യമാണ്. സെമന്‍ അനാലിസിസ്, പെല്‍വിക് സ്കാന്‍, എച്ച്ബി, റ്റിഎസ്എച്ച്, പ്രോലാക്ടിന്‍, രക്തത്തിലെ പഞ്ചസാര എന്നിവ പരിശോധിക്കുന്നതിന് അന്‍പത് ശതമാനം ഇളവ് ലഭിക്കും. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും 9446003640, 9446003641 നമ്പറുകളില്‍ ബന്ധപ്പെടുക.

Photo Gallery