മില്‍മയുടെ വളര്‍ച്ചയില്‍ പ്രയാറിന്‍റെ പങ്ക് നിസ്തുലം: കെ.എസ്.മണി

മില്‍മയുടെ വളര്‍ച്ചയില്‍ പ്രയാറിന്‍റെ പങ്ക് നിസ്തുലം: കെ.എസ്.മണി
Trivandrum / June 4, 2022

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ മില്‍മയെ സംസ്ഥാനത്തിന്‍റെ അഭിമാന സ്ഥാപനമായി വളര്‍ത്തിയെടുത്തതിനു പിന്നില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ പങ്ക് നിസ്തുലമാണെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി അനുസ്മരിച്ചു. ദീര്‍ഘകാലം മില്‍മയുടെ ചെയര്‍മാനായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണം സഹകരണ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. ക്ഷീര മേഖലയുമായി ചെറുപ്പം മുതല്‍ക്ക് ബന്ധമുള്ളയാളായിരുന്നു പ്രയാര്‍. വളര്‍ന്നപ്പോള്‍ ക്ഷീര മേഖലയായി അദ്ദേഹത്തിന്‍റെ കര്‍മ്മമണ്ഡലം. ക്ഷീര മേഖലയിലെ ഈ പ്രവര്‍ത്തന പരിചയം മില്‍മയുടെ വളര്‍ച്ചയില്‍ അദ്ദേഹം പ്രയോജനപ്പെടുത്തി. 1986 മുതല്‍ 1999  വരെ അഞ്ചുതവണ മില്‍മ ചെയര്‍മാനായിരുന്ന അദ്ദേഹത്തിന്‍റെ മഹത്തായ സേവനത്തെ ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇന്ന് 3500 ല്‍ പരം ക്ഷീര സഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീര കര്‍ഷകരുമുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമാക്കി മില്‍മയെ വളര്‍ത്തിയെടുത്തതിനു പിന്നില്‍ പ്രയാറിന്‍റെ ആത്മാര്‍ഥമായ പ്രവര്‍ത്തനവും ദീര്‍ഘവീക്ഷണവുമുണ്ട്. മില്‍മയ്ക്കും കേരളത്തിന്‍റെ രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രയാറിന്‍റെ നിര്യാണം വലിയ നഷ്ടമാണുണ്ടാക്കുന്നതെന്നും വ്യക്തിപരമായി അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും കെ.എസ് മണി അനുസ്മരിച്ചു.
 

Photo Gallery