മില്‍മയ്ക്ക് ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്കാരം

മില്‍മയ്ക്ക് ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്കാരം
Trivandrum / June 28, 2022

തിരുവനന്തപുരം: കെഎസ്ഐഡിസി-മെട്രോ എം.എസ്.എം.ഇ. ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്കാരം മില്‍മയ്ക്ക് സമ്മാനിച്ചു. അന്താരാഷ്ട്ര എം.എസ്.എം.ഇ. ദിനത്തോടനുബന്ധിച്ച് ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവില്‍ നിന്ന് മില്‍മ പര്‍ച്ചേസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ എ.ഗോപകുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി. 

വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
മെട്രോ മാര്‍ട്ടും ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
 

Photo Gallery

+
Content