ഡിജിറ്റല്‍ ഫാബ് മെഷീന്‍സ് കെഎസ് യുഎം ശില്‍പശാല 18 മുതല്‍

ഡിജിറ്റല്‍ ഫാബ് മെഷീന്‍സ് കെഎസ് യുഎം ശില്‍പശാല 18 മുതല്‍
Trivandrum / July 12, 2022

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും സാങ്കേതിക സഹായം ലഭ്യമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാബ്ലാബ് കേരള ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ മെഷീന്‍സിനെ കേന്ദ്രീകരിച്ച് ശില്‍പശാല സംഘടിപ്പിക്കുന്നു. പഞ്ചദിന ശില്‍പശാല ടെക്നോപാര്‍ക്കിലെ ഫാബ്ലാബില്‍ ജൂലായ് 18 ന്  ആരംഭിക്കും.

കംപ്യൂട്ടര്‍ ന്യൂമെറിക്കല്‍ കണ്‍ട്രോള്‍, ലേസര്‍, 3ഡി പ്രിന്‍റിംഗ്, പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡ് മില്ലിംഗ്, സ്ക്രീന്‍ പ്രിന്‍റിംഗ് എന്നിവയില്‍ നേരിട്ട് പരിശീലനം ലഭിക്കും. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും എട്ട് പൊതുജനങ്ങള്‍ക്കുമുള്‍പ്പെടെ 15 പേര്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയും പൊതുജനങ്ങള്‍ക്ക് 3000 രൂപയുമാണ് ഫീസ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.  രജിസ്റ്റര്‍ ചെയ്യാന്‍  https://bit.ly/3yxHG7N ലിങ്ക് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ക്ക്  9809494669  എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

അറിവുനേടുന്നതിലൂടേയും നൂതനത്വത്തിലൂടേയും പ്രാദേശിക തലങ്ങളില്‍ സംരംഭകത്വ സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള വിദഗ്ധ സാങ്കേതിക പിന്തുണയാണ് ഫാബ്ലാബ് ലഭ്യമാക്കുന്നത്.
 

Photo Gallery