മില്‍മ ഗോള്‍ഡ് കാലിത്തീറ്റ സമ്മാന കൂപ്പണ്‍ പുറത്തിറക്കി

ഒരു ചാക്ക് കാലിത്തീറ്റയ്ക്കൊപ്പം 100 രൂപയുടെ കൂപ്പണ്‍
Trivandrum / July 13, 2022

തിരുവനന്തപുരം: കാലിത്തീറ്റ വിലവര്‍ധനവില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെ കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ (മില്‍മ) സംഘടിപ്പിക്കുന്ന മില്‍മ ഗോള്‍ഡ് കാലിത്തീറ്റ സമ്മാന കൂപ്പണ്‍ പദ്ധതിക്ക് തുടക്കമായി. പട്ടം മില്‍മ ഭവനില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കൂപ്പണ്‍ പുറത്തിറക്കി.

ഒരു ചാക്ക് മില്‍മ ഗോള്‍ഡ് കാലിത്തീറ്റ വാങ്ങുന്ന കര്‍ഷകന് 100 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഇതിനു തുല്യമായ മൂല്യത്തിന് മില്‍മയുടെ ധാതുലവണ മിശ്രിതമായ മില്‍മാമിനും മറ്റ് പാല്‍ ഉത്പന്നങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കും. ജൂലൈ 15 മുതല്‍ മില്‍മയുടെ പട്ടണക്കാട്, മലമ്പുഴ കാലിത്തീറ്റ ഫാക്ടറികളിലൂടെയാണ് പദ്ധതി നടപ്പാക്കുക. മില്‍മയുടെ പ്രീമിയം കാലിത്തീറ്റയായ മില്‍മ ഗോള്‍ഡിന്‍റെ വില്‍പ്പന വര്‍ധനവും ഇതിലൂടെ ലക്ഷ്യമിടുന്നു.

ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, എം.ഡി. ഡോ.പാട്ടീല്‍ സുയോഗ് സുഭാഷ് റാവു, എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, മേഖല യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

Photo Gallery

+
Content