ബൗദ്ധിക വെല്ലുവിളി നിഷ് വെബിനാര്‍ ശനിയാഴ്ച
ബൗദ്ധിക വെല്ലുവിളി നിഷ് വെബിനാര്‍ ശനിയാഴ്ച
Trivandrum / July 14, 2022
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ നിഡാസ് പരിപാടിയില്‍ ജൂലായ് 16, ശനിയാഴ്ച 'ബൗദ്ധിക വെല്ലുവിളി: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടക്കും.
ഗൂഗിള്‍ മീറ്റിലൂടേയും യൂട്യൂബിലൂടേയും രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കുന്ന വെബിനാറില്‍ തത്സമയം പങ്കെടുക്കാം. നിഡാസിന്‍റെ 68-ാം പതിപ്പിന് സിഐഎംആര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഫാക്കല്‍റ്റി ശാരദാദേവി എസ് നേതൃത്വം നല്‍കും.
സെമിനാറിന്‍റെ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി http://nidas.nish.ac.in/be-a-participant/ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nidas.nish.ac.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9447082355/ 04712944675.