ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍' നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ 20 ന്

ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍' നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ 20 ന്
Trivandrum / August 17, 2022

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ നിഡാസ് പരിപാടിയില്‍ ആഗസ്റ്റ് 20 ന്  'ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടക്കും. 


ഗൂഗിള്‍ മീറ്റിലൂടേയും യൂട്യൂബിലൂടേയും രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കുന്ന വെബിനാറില്‍ തത്സമയം പങ്കെടുക്കാം. നിഡാസിന്‍റെ 69-ാം പതിപ്പിന് കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനീഷ്കുമാര്‍ എം.എസ്. നേതൃത്വം നല്‍കും.
സെമിനാര്‍ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി   http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nidas.nish.ac.in/  വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9447082355/ 04712944675.

Photo Gallery