നിഷില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒഴിവ്

നിഷില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒഴിവ്
Trivandrum / August 18, 2022

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) മുഴുവന്‍ സമയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 

അപേക്ഷകര്‍ ഇന്ത്യയിലോ വിദേശത്തോ ഉള്ള പ്രശസ്ത സര്‍വകലാശാലയില്‍ നിന്ന് റീഹാബിലിറ്റേഷന്‍ സയന്‍സ്, ഡിസെബിലിറ്റി സ്റ്റഡീസ്, സ്പെഷ്യല്‍ എജ്യുക്കേഷന്‍ മാനേജ്മെന്‍റ്, ഹെല്‍ത്ത് സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ് എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിരിക്കണം.

ഇതിനൊപ്പം അധ്യാപനത്തിലോ അക്കാദമിക ഗവേഷണത്തിലോ 10 വര്‍ഷത്തിനുമേല്‍ ഉള്ള പരിചയവും ഡിസെബിലിറ്റി/സോഷ്യല്‍ സയന്‍സ്/വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സര്‍വ്വകലാശാല/സ്ഥാപനത്തില്‍ സീനിയര്‍ മാനേജ്മെന്‍റ്/ഗവേണിംഗ് വിഭാഗത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെ ഉള്ള പരിചയവും ആവശ്യമാണ്.

അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  https://nish.ac.in/others/career/979  സന്ദര്‍ശിക്കുക.

Photo Gallery