വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കെഎസ് യുഎമ്മിന്‍റെ ഡിജിറ്റല്‍ ഫാബ് വര്‍ക്ക്ഷോപ്പ്

വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കെഎസ് യുഎമ്മിന്‍റെ ഡിജിറ്റല്‍ ഫാബ് വര്‍ക്ക്ഷോപ്പ്
Trivandrum / August 24, 2022

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഡിജിറ്റല്‍ ഫാബ്രിക്കേഷനുമായി ബന്ധപ്പെട്ട് രണ്ടു ശില്പശാലകള്‍ സംഘടിപ്പിക്കുന്നു. ഫാബ് ലാബ് കേരളയുമായി സഹകരിച്ചു നടത്തുന്ന പരിപാടിയില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

ത്രീഡി പ്രിന്‍റിംഗിന്‍റെ (ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍) അടിസ്ഥാനകാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആദ്യ ശില്പശാലയില്‍ പ്രിന്‍റിംഗ് സോഫ്റ്റ്വെയറുകളേയും അതിനാവശ്യമായ ഉപകരണങ്ങളേയും പരിചയപ്പെടുത്തും. തിരുവനന്തപുരത്തെ സ്കൂളുകളില്‍ 9-12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം. 1500 രൂപയാണ് അപേക്ഷാ ഫീസ്. ഒരു സ്കൂളില്‍ നിന്ന് പരമാവധി 40 വിദ്യാര്‍ത്ഥികള്‍ക്കു പങ്കെടുക്കാം. കുറഞ്ഞത് 20 പേരുണ്ടായിരിക്കണം. രജിസ്റ്റര്‍ ചെയ്യുന്ന സ്കൂളുകളില്‍ പ്രൊജക്ടറോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ഉണ്ടായിരിക്കണം. ശില്പശാലയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ക്ക് കെഎസ്യുഎം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. രജിസ്ട്രേഷനായി സന്ദര്‍ശിക്കുക  http://bit.ly/3DprintingWorkshop.

'ബേസിക്ക് ഇന്‍ഡ്രൊഡക്ഷന്‍ ടു ഫാബ്രിക്കേഷന്‍ മെഷീന്‍സ്' എന്ന വിഷയത്തില്‍ നടക്കുന്ന രണ്ടാം ശില്പശാലയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. 7 സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും 8 പൊതുജനങ്ങള്‍ക്കുമാണ് പങ്കെടുക്കാന്‍ അവസരം. സിഎന്‍സി, ലേസര്‍, ത്രീഡി പ്രിന്‍റിംഗ്, വിനൈല്‍ കട്ടിംഗ് എന്നിവയ്ക്കുള്ള പ്രായോഗിക പരിശീലനം ശില്പശാലയില്‍ നിന്നു ലഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് കെഎസ്യുഎമ്മും ഫാബ് ലാബ് കേരളയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയും പൊതുജനങ്ങള്‍ക്ക് 3000 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്ട്രേഷനായി സന്ദര്‍ശിക്കുക:  https://bit.ly/3Chh7av.

അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 29. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9809494669.


 

Photo Gallery