കേരള- തമിഴ്നാട് തെക്കന്‍ ജില്ലകളിലെ വ്യോമഗതാഗതം മെച്ചപ്പെടുത്താന്‍ ട്രിവാന്‍ഡ്രം എയര്‍ലൈന്‍ ഉച്ചകോടി

ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് പ്രമുഖ വ്യോമയാന കമ്പനികള്‍
Trivandrum / September 1, 2022

തിരുവനന്തപുരം: തെക്കന്‍ കേരളത്തെയും തമിഴ്നാടിന്‍റെ അതിര്‍ത്തി ജില്ലകളെയും കേന്ദ്രീകരിച്ച് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ) സംഘടിപ്പിക്കുന്ന 'ടിവിഎം ആന്‍ഡ് കണക്ടിവിറ്റിچ ഉച്ചകോടി ഇന്ന് (02.09.2022). ഹോട്ടല്‍ ഒ ബൈ താമരയില്‍ രണ്ടണ്‍ു മണിയ്ക്കാണ് പരിപാടി. രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനക്കമ്പനികളുടെ സിഇഒമാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 

തിരുവനന്തപുരത്തിനും പുറത്തേക്കുമുള്ള വ്യോമയാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്രമായ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഉച്ചകോടി സംഘടിപ്പിച്ചിട്ടുളളത്. പരിപാടിയില്‍ ഡോ. ശശി  തരൂര്‍ എം പി അധ്യക്ഷനായിരിക്കും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ട്രിവാന്‍ഡ്രം അജണ്ടണ്‍ ടാസ്ക് ഫോഴ്സ് (ടിഎടിഎഫ്), എവേക്ക് ട്രിവാന്‍ഡ്രം എന്നിവ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 
വന്‍കിട അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ മുനമ്പ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ദ്രുതഗതിയില്‍ മാറുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തമിഴ്നാടിന്‍റെ അതിര്‍ത്തി ജില്ലകളായ കന്യാകുമാരി, തിരുനെല്‍വേലി എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയിലാണ് ഉച്ചകോടി ശ്രദ്ധ വയ്ക്കുന്നതെന്ന് ഡോ. ശശി തരൂര്‍ പറഞ്ഞു. 
              
ടെക്നോപാര്‍ക്കിന്‍റെ അടുത്തഘട്ട വികസനം, 78 കിമി ദൈര്‍ഘ്യമുള്ള ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ (ഒഎജിസി), വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂന്നിയ ലൈഫ് സയന്‍സസ് പാര്‍ക്ക്, അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ലുലുമാള്‍, ടോറസ് പോലുള്ള വമ്പന്‍ സ്ഥാപനങ്ങള്‍, വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങളിലേയ്ക്ക് കാര്യക്ഷമമായ വ്യോമയാന സൗകര്യം അത്യന്താപേക്ഷിതമാണെന്ന് ടിസിസിഐ പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു.

സംസ്ഥാന മന്ത്രിമാര്‍, എംപി മാര്‍, ഉന്നതോദ്യോഗസ്ഥര്‍, വാണിജ്യമേഖലയിലെ നേതൃനിര, വ്യവസായ സംഘടനകള്‍, പൗരപ്രമുഖര്‍ മുതലായവര്‍ ഉച്ചകോടിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, വിസ്താര, ജെറ്റ് എയര്‍വേസ്, എയര്‍ഇന്ത്യ എക്സ്പ്രസ്, എമിറേറ്റ്സ്, എയര്‍ അറേബ്യ, ഫ്ളൈ ദുബായ്, എയര്‍ ഏഷ്യ, ലുഫ്താന്‍സ എന്നിവയുള്‍പ്പെടെ 30-ല്‍ അധികം എയര്‍ലൈനുകളുടെ ഉന്നത ഉദ്യോഗസ്ഥരും  ഉച്ചകോടിയില്‍ പങ്കെടുക്കും. 
     


 

Photo Gallery

+
Content