ഉമിനീര്‍ ഡിഎന്‍എ പരിശോധനയും രോഗനിര്‍ണയവും: സാജിനോമിന്‍റെ അത്യാധുനിക ജിനോമിക് കോംപ്ലക്സ് ഉദ്ഘാടനം ബുധനാഴ്ച

ഉമിനീര്‍ ഡിഎന്‍എ പരിശോധനയും രോഗനിര്‍ണയവും: സാജിനോമിന്‍റെ അത്യാധുനിക ജിനോമിക് കോംപ്ലക്സ് ഉദ്ഘാടനം ബുധനാഴ്ച
Trivandrum / September 5, 2022

തിരുവനന്തപുരം: ഉമിനീരിലെ ഡിഎന്‍എ പരിശോധനയിലൂടെ ഗുരുതരമായ രോഗങ്ങള്‍ നിര്‍ണയിക്കുന്നതിന് സാജിനോം പേട്ടയില്‍ സ്ഥാപിക്കുന്ന അത്യാധുനിക ജിനോമിക് കോംപ്ലക്സ് സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ച ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ  ഉദ്ഘാടനം ചെയ്യും.

ജീന്‍വാലി എന്ന പേരിലുള്ള ഗവേഷണ, വികസന സ്ഥാപനം സാജിനോമും ആര്‍ജിസിബി-യും തമ്മിലുള്ള ഗവേഷണ കരാറിന്‍റെ അടിസ്ഥാനത്തിലുള്ള സാങ്കേതിക പിന്തുണയിലാണ് പ്രവര്‍ത്തിക്കുക. 

ഓങ്കോളജി, ന്യൂറോളജി, കാര്‍ഡിയോളജി, ഗൈനക്കോളജി, വന്ധ്യത എന്നിവയ്ക്കുപുറമെ ഉപയോക്താക്കള്‍ക്ക് ജീന്‍ അധിഷ്ഠിത സേവനങ്ങള്‍ ഓമൈജീന്‍ എന്ന പ്ലാറ്റ്ഫോമിലൂടെ നല്‍കുന്ന സാജിനോം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ മുന്‍ സിഎംഡി ഡോ. എം. അയ്യപ്പനാണ് സ്ഥാപിച്ചത്. 

കൃത്യമായ ജീവിതശൈലി, മരുന്നുപയോഗം, ചികിത്സ എന്നിവ പിന്തുടരുന്നതിന് ഉമിനീര്‍ സാംപിളുകളുടെ ഡിഎന്‍എ പരിശോധനയിലൂടെ ലളിതമായി സാധിക്കുമെന്ന് ഡോ. അയ്യപ്പന്‍ പറഞ്ഞു. ഇതനുസരിച്ച് ഭക്ഷണക്രമം, മരുന്നുപയോഗം, വൈറ്റമിന്‍ ആവശ്യകത, വ്യായാമം, ശരീര ഭാര ലഘൂകരണം, മദ്യാസക്തി, പുകയില ഉപയോഗം, ഇരുനൂറിലേറെ രോഗങ്ങളുടെ ജനിതക പ്രവണതകള്‍, പരമ്പരാഗത ന്യൂനതകള്‍ എന്നിവ നിശ്ചയിക്കാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും  കഴിയുമെന്ന് അദ്ദേഹം ചൂണ്ടണ്‍ിക്കാട്ടി. 

ഒരേ ഭക്ഷണവും വ്യായാമവും ജീവിതശൈലിയുമുള്ള വ്യക്തികളില്‍തന്നെ ശരീര ഭാരം ലഘൂകരിക്കുന്നതിന് പ്രയാസം നേരിട്ടെന്നിരിക്കാം. എന്നാല്‍ ജനിതക പരിശോധനയിലൂടെ ദുര്‍മേദസിന്‍റെ കാരണം കൃത്യമായി നിര്‍ണയിക്കാനാവും. ഇതനുസരിച്ച് യോഗ, ഭക്ഷണം തുടങ്ങിയവ ക്രമീകരിച്ച് ലക്ഷ്യം നേടാന്‍ കഴിയും. ജീനോമിക്സ്, ജനിതക ഔഷധങ്ങള്‍ എന്നിവയിലൂടെ  സ്വസ്ഥചികിത്സ, വ്യക്ത്യധിഷ്ഠിതമായ ആരോഗ്യ പരിരക്ഷ, ജീവിതശൈലി എന്നിവ നല്‍കാനും കഴിയും. 

വ്യക്തികളിലെ  ചില പ്രത്യേക രോഗസാധ്യത പ്രവചിക്കുവാനും രോഗനിര്‍ണയത്തിനും  ജനിതക വിവരങ്ങള്‍ സഹായിക്കും. ഇത്തരം വിവരങ്ങള്‍ നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിശകലനം ചെയ്യും. കൃത്യമായ രോഗനിര്‍ണയം, മരുന്നുകള്‍, അവയുടെ ഉപയോഗരീതി എന്നിവ നിശ്ചയിച്ച് ഈ വ്യക്തികള്‍ക്കുവേആരോഗ്യപരിരക്ഷാ സമ്പ്രദായങ്ങള്‍ ആവിഷ്കരിക്കാന്‍ ഇത് ഡോക്ടര്‍മാരെ സഹായിക്കുമെന്ന് ഡോ. അയ്യപ്പന്‍ ചൂണ്‍ണ്ടിക്കാട്ടി. 

Photo Gallery