സാന്ത്വനത്തിsâ ഓണപ്പുടവയുമായി മിൽമ

സാന്ത്വനത്തിsâ ഓണപ്പുടവയുമായി മിൽമ
Trivandrum / September 6, 2022

തിരുവനന്തപുരം:  പൂരാട ദിനത്തിൽ വയോധികർക്ക് ഓണപ്പുടവ നൽകി മിൽമ തിരുവനന്തപുരം യൂണിയൻ. പുലയനാർകോട്ടയിലെ സര്ക്കാര് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് യൂണിയന് വേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ് വീനർ എൻ ഭാസുരാംഗൻ ഓണപ്പുടവ കൈമാറി. 

കർഷക പ്രസ്ഥാനമെന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയോടെ സർക്കാരിനൊപ്പം നിലകൊള്ളുക എന്നത് മിൽമ യുടെ കടമ ആണെന്നും സമഗ്ര പുരോഗതിയാണ് നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മാനേജിംഗ് ഡയറക്ടർ ഡി എസ് കോണ്ട, ഷൈൻ ജോസഫ് എന്നിവർ സംബന്ധിച്ചു.

Photo Gallery

+
Content