'ശ്രവണ പരിമിതിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളുടെ പങ്ക്': നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ 17ന്

'ശ്രവണ പരിമിതിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളുടെ പങ്ക്': നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ 17ന്
Trivandrum / September 16, 2022

തിരുവനന്തപുരം : നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹിക നീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ നിഡാസ് പരിപാടിയില്‍ സെപ്റ്റംബര്‍ 17-ന് ശ്രവണ പരിമിതിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടക്കും. 

ഗൂഗിള്‍ മീറ്റിലൂടെയും യൂട്യൂബിലൂടെയും രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കുന്ന വെബിനാറില്‍ തത്സമയം പങ്കെടുക്കാം. നിഡാസിന്‍റെ എഴുപതാം പതിപ്പിന് ഭിന്നശേഷിക്കാര്‍ക്കുള്ള കോഴിക്കോട് റഹ്മാനിയ സ്കൂളിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഹുബ്ബു റഹ്മാന്‍.കെ നേതൃത്വം നല്കും. 

സെമിനാര്‍ ലിങ്ക് ലഭിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കുമായി http://nidas.nish.ac.in/be-a-participant/  ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:   http://nidas.nish.ac.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍-0471-2944675.

Photo Gallery