വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള 1.08 കോടിയുടെ ഗ്രാന്‍റ് ഒന്പത് സ്റ്റാര്ട്ടപ്പുകള്‍ക്ക്

വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള 1.08 കോടിയുടെ ഗ്രാന്‍റ് ഒന്പത് സ്റ്റാര്ട്ടപ്പുകള്‍ക്ക്
Kochi / September 24, 2022

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെ എസ് യു എം) വനിതാ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍റിന്  ഒന്പത് സ്റ്റാര്ട്ടപ്പുകള് അര്ഹരായി. വിജയികള്‍ക്ക് 12 ലക്ഷം രൂപയാണ് ഗ്രാന്‍റായി ലഭിക്കുക. സ്ത്രീകള്‍ക്ക് പകുതിയിലധികം ഓഹരി ഉടമസ്ഥതയുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെയാണ് ഇതിനായി പരിഗണിച്ചത്. കെ എസ് യു എം   ന്‍റെ നേതൃത്വത്തിലുള്ള ദ്വിദിന വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റിലാണ് വിജയികളെ പ്രഖ്യാപിച്ചത്. 1.08 കോടി രൂപയാണ് ഗ്രാന്റായി അനുവദിച്ചത്. അര്‍ഹരായ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സോഫ്റ്റ് ലോണ്‍ വിഭാഗത്തില്‍ ആറു ശതമാനം പലിശനിരക്കില്‍ 15 ലക്ഷം രൂപവരെ ലഭിക്കും.

 

ഹലോ എ ഐ പ്രൈവറ്റ് ലിമിറ്റഡ്(പ്രീത പ്രഭാകരന്‍), ഫോണോലോജിക്സ് ഹെല്‍ത്ത് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്(എലിസബത്ത് തോമസ്),ലിന്‍സിസ് ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ ജീന യൂസഫ് ഇ എം, ബൈലിന്‍ മെഡ്ടെക് പ്രൈവറ്റ് ലിമിറ്റഡ്(ഡോ. ലിനി ബേസില്‍, വര്‍ഷ്യ എക്കോ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്(അനു അശോക്), ഡോക്കര്‍ വിഷന്‍ എല്‍ എല്‍ പി (ആതിര എം), ഇറാ ലൂം ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്(ഹര്‍ഷ പുതുശ്ശേരി), റെഡ്ഹാപ് പ്രൈവറ്റ് ലിമിറ്റഡ(വിദ്യ ഹരീന്ദ്രന്‍), സ്യൂ സ്റ്റോര്‍ എല്‍ എല്‍ പി (കൃഷ്ണ കറപ്പത്ത്) എന്നിവരാണ് ഗ്രാന്‍റിനു അര്‍ഹരായത്.

സംരംഭകത്വ വികസനത്തില്‍ ലിംഗസമത്വം കൈവരിക്കാനുള്ള കെ എസ് യു എമ്മിന്‍റെ ശ്രമങ്ങള്‍ക്ക് ഈ ഗ്രാന്‍റ് വളരെയധികം ശക്തി പകരുമെന്ന് കെ എസ് യു എമ്മിന്‍റെ ഇന്നവേഷന്‍ സൊല്യൂഷന്‍ ആന്‍റ് പ്രൊക്യുര്‍മെന്‍റ് മാനേജര്‍ സൂര്യ തങ്കം പറഞ്ഞു.

ദ്വിദിന വിമന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ 40 തത്സമയ സെഷനുകളിലായി 80 ലേറെ പേര്‍ സംസാരിച്ചു. 500 ലധികം പ്രതിനിധികള്‍ പങ്കെടുത്തു.

 

Photo Gallery

+
Content