കോട്ടപ്പുറത്ത് കേമനായി കാട്ടില്‍ തെക്കേതില്‍ അട്ടിമറിയുമായി പോലീസ് ബോട്ട് ക്ലബും ചമ്പക്കുളവും

കോട്ടപ്പുറത്ത് കേമനായി കാട്ടില്‍ തെക്കേതില്‍ അട്ടിമറിയുമായി പോലീസ് ബോട്ട് ക്ലബും ചമ്പക്കുളവും
Thrissur / October 15, 2022

തൃശൂര്‍: ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസണ്‍ ആറാം മത്സരത്തില്‍ പിബിസി(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ഒന്നാമതെത്തി(3.23.14 മിനിറ്റ്). കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നിഷ്പ്രയാസമാണ് മഹാദേവിക്കാട് എതിരാളികളെ നിഷ്പ്രഭരാക്കിയത്.


    ഫൈനലില്‍ രണ്ടാം സ്ഥാനത്തിന് വേണ്ടി തീപാറുന്ന പോരാട്ടമാണ് പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) തുഴഞ്ഞ ചമ്പക്കുളവും(3.28.84മിനിറ്റ്) എന്‍സിഡിസി(മൈറ്റി ഓര്‍സ്) തുഴഞ്ഞ നടുഭാഗം ചുണ്ടനും(3.28.96 മിനിറ്റ്) തമ്മില്‍ നടന്നത്. ഒടുവില്‍ 12 മൈക്രോസെക്കന്‍റ് വ്യത്യാസത്തില്‍ പോലീസ് ബോട്ട്ക്ലബ് നടുഭാഗത്തിനെ അട്ടിമറിച്ചു. 


ഫൈനലില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്‍റെ സൂചനയായിരുന്നുഹീറ്റ്സില്‍ നടന്നത്. വെറും 3.16.11 മിനിറ്റുകള്‍ക്കാണ് പിബിസി മഹാദേവിക്കാട് ഹീറ്റ്സിലെ മികച്ച സമയം കുറിച്ചത്. 
കോട്ടപ്പുറത്ത് വീയപുരം നാലാം സ്ഥാനത്തും പായിപ്പാടന്‍ അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു. സീസണ്‍ പകുതിയായപ്പോള്‍ വള്ളം മാറ്റിക്കൊണ്ടാണ് യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) വെള്ളത്തിലിറങ്ങിയത്. കാരിച്ചാലിനെ മാറ്റി ചെറുതന ചുണ്ടനില്‍ പയറ്റിയിട്ടും കാരിച്ചാലിന് ആറാം സ്ഥാനം കൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു. ദേവസ് ചുണ്ടന്‍ ഏഴും ആയാപറമ്പ് പാണ്ടി എട്ടും സെ. പയസ് ടെന്‍ത് ഒമ്പതാം സ്ഥാനവും കരസ്ഥമാക്കി. 
കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 22), താഴത്തങ്ങാടി കോട്ടയം (ഒക്ടോബര്‍ 29), പാണ്ടനാട് ചെങ്ങന്നൂര്‍ (നവംബര്‍ അഞ്ച്),കായംകുളം, ആലപ്പുഴ (നവംബര്‍ 12), കല്ലട, കൊല്ലം (നവംബര്‍ 19), പ്രസിഡന്‍റ്സ് ട്രോഫി കൊല്ലം (നവംബര്‍ 26) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങള്‍.    


    ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പിബിസി(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍(ഒന്ന് 58 പോയിന്‍റ്) എന്‍സിഡിസി (മൈറ്റി ഓര്‍സ്) നടുഭാഗം ചുണ്ടന്‍ (രണ്ട് 51 പോയിന്‍റ്) കേരള പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) ചമ്പക്കുളം(മൂന്ന് 44 പോയിന്‍റ്), പുന്നമട ബോട്ട് ക്ലബ് (റിപ്പിള്‍ ബ്രേക്കേഴ്സ്) വീയപുരം (മൂന്ന്, 44 പോയിന്‍റ്) വേമ്പനാട് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) പായിപ്പാടന്‍(അഞ്ച്-37 പോയിന്‍റ്), യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) ചെറുതന(ആറ്-29 പോയിന്‍റ്), കെബിസി-എസ്എഫ്ബിസി (തണ്ടര്‍ ഓര്‍സ്)ആയാപറമ്പ് പാണ്ടി(ഏഴ്-21 പോയിന്‍റ്), ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെ. പയസ് ടെന്‍ത്(എട്ട്- 20 പോയിന്‍റ്), ) വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവാസ്(എട്ട്- 20 പോയിന്‍റ്എന്നിങ്ങനെയാണ് സ്ഥാനങ്ങളും പോയിന്‍റുകളും.


സംസ്ഥാന ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് വള്ളംകളി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ചാലക്കുടി എം പി ബെന്നി ബെഹനാന്‍, കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ ചലച്ചിത്രസംവിധായകന്‍ കമല്‍, തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
    ഓരോ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമെ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും, രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും  അധികമായി ലഭിക്കും.
 

Photo Gallery

+
Content
+
Content