കെഎസ് യുഎം ഫൗണ്ടേഴ്സ് മീറ്റ്;

മുന്‍നിര സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കും
Trivandrum / October 27, 2022

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ഏഴാമത് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് മീറ്റില്‍ സംസ്ഥാനത്തെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സ്ഥാപകര്‍ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കും. ഒക്ടോബര്‍ 29 ന് വൈകിട്ട് 5 ന് ടെക്നോപാര്‍ക്കില്‍ (ഫേസ് 3, യമുന ബില്‍ഡിംഗ്) ആണ് മീറ്റ്. 


സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്‍റെ നേട്ടങ്ങളും ഭാവിയും വിലയിരുത്തുകയും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന മീറ്റില്‍ കെഎസ്യുഎം സിഇഒ അനൂപ് അംബിക, സൈജെനോം ലാബ്സ് സ്ഥാപകനും ചെയര്‍മാനുമായ സാം സന്തോഷ്, യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്സിന്‍റെ വെഞ്ച്വര്‍ പാര്‍ട്ണര്‍ റോബിന്‍ അലക്സ് പണിക്കര്‍ എന്നിവര്‍ പങ്കെടുക്കും.


പുതിയ സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വെല്ലുവിളികള്‍, അവസരങ്ങള്‍, അനുഭവങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ സാധിക്കുന്ന മികച്ച അവസരമായിരിക്കും ഫൗണ്ടേഴ്സ് മീറ്റ്.
കൊച്ചി സ്പെഷ്യല്‍ ഇക്കണോമിക്ക് സോണിലാണ് 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സൈജെനോം ലാബ്സ് സാം സന്തോഷ് സ്ഥാപിച്ചിട്ടുള്ളത്. ജനിതക രോഗനിര്‍ണയം, ജനിതകശാസ്ത്ര ഗവേഷണം, അഗ്രിജെനോം ഗവേഷണം, വൈദ്യശാസ്ത്രത്തിലെ ആര്‍ ആന്‍ഡ് ഡി, ഡിഎന്‍എ, ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ കിറ്റുകളുടെ വികസനം തുടങ്ങി നിരവധി മേഖലകളില്‍ സൈജെനോം ലാബ്സ് വഴി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.


സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ റോബിന്‍ അലക്സ് യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്സിലെ വെഞ്ച്വര്‍ പാര്‍ട്ണറാണ്. തന്‍റെ ആദ്യ സംരംഭമായ ആന്‍റ്സ് ക്യാമ്പ് ആരോഗ്യസുരക്ഷാ മേഖലയിലെ സേവനങ്ങള്‍ക്കായിട്ടാണ് ആദ്യം നിര്‍മ്മിച്ചത്.
ഐബിഎം, ഫോര്‍ഡ്, മാക്മില്ലന്‍, സിലാന്‍ട്രോ തുടങ്ങിയവയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചിട്ടുള്ള റോബിന്‍ കേരളം ആസ്ഥാനമായുള്ള ഏഞ്ചല്‍ നെറ്റ്വര്‍ക്കായ കോംഗ്ലോ വെഞ്ചേഴ്സിന്‍റെ ഭാഗമാണ്. ആരോഗ്യസുരക്ഷാ സേവനം, സാങ്കേതികവിദ്യ, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയില്‍ നിരവധി കമ്പനികളുമായി പങ്കാളിത്തമുണ്ട്.
രജിസ്ട്രേഷന്:

 https://bit.ly/Foundersmeet7.        

Photo Gallery