ക്ഷീരകര്‍ഷകര്‍ക്ക് 100 രൂപ കാലിത്തീറ്റ സബ്സിഡി

ക്ഷീരകര്‍ഷകര്‍ക്ക് 100 രൂപ കാലിത്തീറ്റ സബ്സിഡി
Trivandrum / November 1, 2022

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് കീഴിലെ അംഗ സംഘങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ കാലിത്തീറ്റ ചാക്കൊന്നിന് 100 രൂപ സബ്സിഡി നല്‍കാന്‍ യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍ അറിയിച്ചു. നവംബര്‍ ഒന്നുമുതല്‍ സബ്സിഡി പ്രാബല്യത്തില്‍ വന്നു. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവിനെ തുടര്‍ന്ന് മില്‍മ, കേരള ഫീഡ്സ് കാലിത്തീറ്റകളുടെ വില വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് മില്‍മയുടെ കാലിത്തീറ്റയ്ക്ക് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചത്.
 
 

Photo Gallery