ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ്യുഎം-ടൈമെഡ് ധാരണാപത്രം
ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ്യുഎം-ടൈമെഡ് ധാരണാപത്രം
Trivandrum / November 8, 2022
തിരുവനന്തപുരം: ആരോഗ്യ സംരംക്ഷണമേഖലയിലെ പുതിയ ആശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഇന്‍കുബേറ്ററായ ടൈമെഡുമായി ധാരണാപത്രം ഒപ്പുവച്ചു.
കെഎസ്യുഎം സിഇഒ അനൂപ് അംബികയും എസ്സിടിഐഎംഎസ്ടി-ടൈമെഡ് സിഇഒ ബല്‍റാം എസ്സും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ആരോഗ്യമേഖലയില്‍ വഴിത്തിരിവാകുന്ന പുതിയ കണ്ടെത്തലുകള്‍ക്കായി ഗവേഷകരേയും സ്റ്റാര്‍ട്ടപ്പുകളേയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മെഡിക്കല്‍ ഉപകരണ ഗവേഷണത്തിനും ഉത്തേജനം നല്‍കാന്‍ ധാരണാപത്രം ഒപ്പുവെച്ചതിലൂടെ സാധിക്കുമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ടൈമെഡില്‍ ഇന്‍കുബേറ്റായിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള മികച്ച അവസരം കെഎസ്യുഎമ്മുമായുള്ള സഹകരണത്തിലൂടെ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്സിടിഐഎംഎസ്ടി-ടൈംഡ് സിഇഒ ബല്‍റാം എസ് പറഞ്ഞു.