നിയമന ഉത്തരവ് വ്യാജം; നിയമനടപടി സ്വീകരിക്കും-മില്‍മ

നിയമന ഉത്തരവ് വ്യാജം; നിയമനടപടി സ്വീകരിക്കും-മില്‍മ
Trivandrum / November 12, 2022

തിരുവനന്തപുരം: കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍റെ പേരില്‍ മലബാര്‍ മേഖലാ യൂണിയന്‍റെ കോഴിക്കോട് ഡയറിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥിക്ക് ലഭിച്ചത് വ്യാജ നിയമന ഉത്തരവാണെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും മില്‍മ ചെയര്‍മാന്‍ ശ്രീ കെ എസ് മണി വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ത്തന്നെ ലെറ്റര്‍ഹെഡ്,ഓഫീസ് സീല്‍, മാനേജിംഗ് ഡയറക്ടറുടെ ഒപ്പ് എന്നിവ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫെഡറേഷനിലെ നിയമനങ്ങള്‍ പി എസ് സി വഴിയും മേഖലാ യൂണിയനുകളിലെ നിയമനങ്ങള്‍ പ്രത്യേക റിക്രൂട്ട്മെന്‍റ് കമ്മറ്റിയുടെ മേല്‍നോട്ടത്തിലുമാണ് നടത്തുന്നത്. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കമ്മറ്റിയുടെ അദ്ധ്യക്ഷനെന്നും ചെയര്‍മാന്‍ പറഞ്ഞു.ഈ സാഹചര്യത്തില്‍  മില്‍മയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും നിയമന വ്യവസ്ഥിതിയുടെ സുതാര്യതയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ശ്രീ കെ എസ് മണി വ്യക്തമാക്കി.
 

Photo Gallery