ബഹിരാകാശ വാരം: വിമുക്തി ഫെയ്സ് ബുക്ക് പേജില്‍ ക്വിസ് മത്സരം

തിരുവനന്തപുരം / October 7, 2021

ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള ലഹരിവര്‍ജന മിഷനായ വിമുക്തി വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.


vimukthikerala ഫെയ്സ്ബുക്ക് പേജില്‍  ഒക്ടോബര്‍ 8,9,10 തിയതികളില്‍ അഞ്ച് ചോദ്യങ്ങള്‍ വീതം പ്രസിദ്ധീകരിക്കും. ചോദ്യങ്ങളുടെ ഉത്തരം vimukthiexcise@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.  പേര്, ക്ലാസ്, വാട്സ്ആപ്പ് നമ്പര്‍, മേല്‍വിലാസം എന്നിവ കൃത്യമായി ഇമെയിലില്‍ ചേര്‍ക്കണം. മൂന്ന് ദിവസത്തെയും ചോദ്യങ്ങള്‍ക്ക് ശരിയുത്തരം അയക്കുന്ന ആദ്യ 50 വിജയികള്‍ക്ക്  ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. ഒക്ടോബര്‍ 10 ന് രാത്രി 10 മണിക്കകം ഉത്തരങ്ങള്‍ അയക്കേണ്ടതാണ്.


ഒക്ടോബര്‍ 4-10 വരെയുള്ള ലോക ബഹിരാകാശവാരത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 7, വ്യാഴാഴ്ച വിമുക്തി മിഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ 'ആധുനികലോകവും ബഹിരാകാശവും' എന്ന വിഷയത്തില്‍ വിക്രം സാരാഭായ് സ്പെയ്സ് സെന്‍ററിലെ  ശാസ്ത്രജ്ഞന്‍  ബി. ബിജു പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വിമുക്തി മിഷന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. രാജീവ്, ഐഒഎഫ്എസ് ജോയിന്‍റ് എക്സൈസ് കമ്മീഷണര്‍ ആര്‍ ഗോപകുമാര്‍, വിമുക്തി ജില്ലാ മാനേജര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ വെബിനാറില്‍ പങ്കെടുത്തു.


സ്കൂള്‍-കോളേജ് തല ലഹരി വിരുദ്ധ ക്ലബുകള്‍, നാഷണല്‍ സര്‍വീസ് സ്കീം, കുടുംബശ്രീ, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി-യുവജന-മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ലഹരി വിമുക്തകേരളം സാക്ഷാത്കരിക്കുന്നതിനാണ് വിമുക്തി ഊന്നല്‍ നല്‍കുന്നത്.


വിശദവിവരങ്ങള്‍ക്ക് vimukthikerala ഫെയ്സ്ബുക്ക് പേജ് / https://vimukthi.kerala.gov.in/

വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Photo Gallery